കേരളത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികളെ എ എ പി പ്രഖ്യാപിച്ചു

Posted on: March 1, 2014 4:17 pm | Last updated: March 1, 2014 at 4:30 pm

aapതൃശൂര്‍: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള തങ്ങളുടെ രണ്ട് സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് തൃശൂരിലും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അജിത് ജോയി തിരുവനന്തപുരത്തും മത്സരിക്കും. ഇതോടെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ഇതുവരെ എ എ പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 70 ആയി. കേരളത്തിലെ മറ്റു സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ALSO READ  ശഹീന്‍ബാഗ് സമരത്തിലുണ്ടായിരുന്ന 50 പേര്‍ ബി ജെ പിയില്‍; സമരം ബി ജെ പിയുടെ തന്ത്രമെന്ന് എ എ പി