സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് ലീഗിലെ പി മുഹമ്മദ് രാജി വെച്ചു

Posted on: March 1, 2014 7:52 am | Last updated: March 1, 2014 at 7:52 am
SHARE

വെള്ളമുണ്ട: വെള്ളമുണ്ട സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും മുസ്‌ലിംലീഗിലെ പി മുഹമ്മദ് രാജിവെച്ചു.
ഇന്നലെ രാവിലെ ബേങ്കില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് രാജികത്ത് നല്‍കിയത്. പഞ്ചായത്തില്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുന്നതിന് നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍ പി മുഹമ്മദിനെ യു ഡി എഫ് ഭരിക്കുന്ന ബേങ്കിന്റെ പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കാന്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് പദവിയില്‍ നിന്നും ശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹം രാജിവെച്ചിരിക്കുന്നത്.
ഒമ്പത് അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രണ്ടുപേരെ മൂന്നുമാസം മുമ്പ് ചില കാരണങ്ങളാല്‍ ഡയറക്ടര്‍ ബോര്‍ഡ് അയോഗ്യരാക്കിയിരുന്നു. ബാക്കിയുള്ള ഏഴുപേരില്‍ മൂന്ന് പേര്‍ രാജിവെച്ചാല്‍ സ്വഭാവികമായും കോറോം നഷ്ടപ്പെട്ട് ബേങ്ക് അഡ്മിനിസ്‌ട്രേറ്റമാര്‍ ഭരണത്തിന് കീഴിലാവും. ഇതുപ്രകാരം കോണ്‍ഗ്രസ്സിലെ ജനാര്‍ദ്ദനന്‍, എം കെ ബാലന്‍, ലീഗിലെ അലുവ മമ്മിച്ചി എന്നിവര്‍ രാജിക്കത്ത് സെക്രട്ടറിക്ക് തപാല്‍ വഴി അയച്ചിരുന്നു.
എന്നാല്‍ ഇതില്‍ നിന്നും ജനാര്‍ദനന്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതിയില്‍ പങ്കെടുക്കുകയും രാജിവെച്ചിട്ടില്ലെന്ന് രേഖാമൂലം എഴുതിനല്‍കുകയുമായിരുന്നത്രെ.
ഇതോടെ കോറോം തികഞ്ഞതായി കണകാക്കിയ ഭരണസമിതിയിലാണ് പ്രസിഡന്റ് രാജികത്ത് നല്‍കിയത്. അയോഗ്യരാക്കപ്പെട്ട രണ്ടുപേരുള്‍പ്പടെയുള്ള അഞ്ചംഗങ്ങളുടെ രാജികത്തും, പ്രസിഡന്റിന്റെ രാജികത്തും, രാജിയില്‍ നിന്നും പിന്മാറിയ അംഗത്തിന്റെ കത്തും, പ്രസിഡന്റിന്റെ രാജികത്തും സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തു. ആറുമാസം കാലാവധി ശേശിക്കുന്ന ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്തായിരിക്കും തുടര്‍ഭരണം ഉണ്ടാവുക.