ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

Posted on: March 1, 2014 7:25 am | Last updated: March 1, 2014 at 7:25 am
SHARE

പാലക്കാട്:നഗരത്തിലെ വാഹനതിരക്കിന് ആശ്വാസം നല്‍കുന്ന കെ എസ് ആര്‍ ടി സി ലിങ്ക് റോഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രി എ പി അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. പാലക്കാട്-പൊന്നാനി റോഡില്‍ നിന്ന് ആരംഭിച്ച് ഡി പി ഒ റോഡില്‍ അവസാനിക്കുന്നതാണ് ലിങ്ക് റോഡ്.
നഗരസഭാ ചെയര്‍മാന്‍ എ. അബ്ദുള്‍ ഖുദ്ദൂസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എം. സഹീദ, വാര്‍ഡ് കൗണ്‍സിലര്‍ സാജോ ജോണ്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി കെ സതീശന്‍, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് പ്രിയാ മുരളീധരന്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.