ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അഡ്വാനി

Posted on: February 28, 2014 6:25 pm | Last updated: March 1, 2014 at 7:21 am

adwaniന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. പാര്‍ട്ടി അനുവാദം നല്‍കിയാല്‍ മല്‍സരിക്കും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലാത്തത് മല്‍സരിക്കാന്‍ തടസമാവില്ല. ഇത്തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നു ശതമാനം പോലും വോട്ട് ലഭിക്കില്ലെന്നും അഡ്വാനി പറഞ്ഞു.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തെ തുടര്‍ന്ന് അഡ്വാനി പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആര്‍ എസ് എസ് നേതൃത്വം ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ പുരോഗമിക്കുമ്പോള്‍ അഡ്വാനിയുടെ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.