തപാല്‍ വകുപ്പിന്റെ ആദ്യ എ.ടി.എം ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: February 28, 2014 10:02 am | Last updated: February 28, 2014 at 10:02 am

first-postal-department-atmചെന്നൈ: രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എം ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തപാല്‍ വകുപ്പിന്റെ ആദ്യ എ.ടി.എം ചെന്നൈ ടി നഗര്‍ ഹെഡ് പോസ്‌റ്റോഫീസില്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരമാണ് ഉദ്ഘാടനം ചെയ്തത്. തപാല്‍ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് എ.ടി.എം സേവനം ആരംഭിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്കാണ് എ.ടി.എമ്മിന്റെ പ്രയോജനം ലഭിക്കുക.

തപാല്‍ വകുപ്പിന്റെ ആധുനികവത്കരണത്തിനായി 4900 കോടി രൂപ അനുവദിച്ചിട്ടുള്ളതായി പി. ചിദംബരം പറഞ്ഞു. 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈയ്ക്ക് പുറമെ ഡല്‍ഹിലും മുംബൈയിലുമായി നാല് എടിഎമ്മുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷവാസനത്തോടെ 1000 എ.ടി.എമ്മുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ ശ്രമം