സുകുമാരന്‍ നായരുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് സുധീരന്‍

Posted on: February 27, 2014 7:13 pm | Last updated: February 28, 2014 at 6:00 pm

vm sudheeranതിരുവനന്തപുരം: മന്നം സമാധിയില്‍ അതിക്രമിച്ചുകയറിയെന്ന എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍. തെറ്റിദ്ധാരണമൂലമാണ് സുകുമാരന്‍ നായര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് മനസ്സിലാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ആരേയും മോശമായി കാണുക, അപമാനിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ജീവിതത്തില്‍ ഇന്നേവരെ ചെയ്തിട്ടില്ല. മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പോയത് എന്തായാലും ആരേയും അപമാനിക്കാനല്ല. അതിക്രമം കാണിച്ചുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് വേദനിപ്പിച്ചു. സുകുമാരന്‍ നായരെപ്പോലെ ഒരാളുടെ പക്കല്‍ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സുധീരന്‍ പറഞ്ഞു.