ദോഹയിലെ അഗ്‌നിബാധ നിയന്ത്രണവിധേയം: 12 മരണം

Posted on: February 27, 2014 6:08 pm | Last updated: February 27, 2014 at 9:12 pm

4017775633ദോഹ: രണ്ട് മലയാളികളടക്കം 12 പേരുടെ മരണത്തിനും ഏതാനും പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കാനും കാരണമായ ദോഹയിലെ അഗ്‌നിബാധ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായതായി ഖത്തര്‍ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഇന്നു കാലത്ത് പത്തുമണിയോടെയാണ് ദോഹയിലെ ലാന്‍ഡ്മാര്‍ക്ക് പെട്രോള്‍ സ്റ്റേശനു സമീപത്തെ ഇസ്താംബൂള്‍ റെസ്റ്റോറന്റില്‍ വന്‍ പൊട്ടിത്തെറിയോടെ തീ പടര്‍ന്നത്. റെസ്റ്റോറന്റിലെ പാചകശാലയില്‍ ഉപയോഗിക്കുന്ന ഗ്യാസുകള്‍ പൊട്ടിത്തെറിച്ചു തീപ്പിടുത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും പരിസരത്തുണ്ടായിരുന്ന ഏതാനും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.