മഠത്തിനെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നു: ഗെയ്ല്‍

Posted on: February 27, 2014 6:05 pm | Last updated: February 28, 2014 at 9:00 am

Amma_Gail-Tredwellകൊല്ലം; അമൃതാനന്ദമയിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അമ്മയുടെ മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍. മഠത്തിനെതിരെ കേസ് നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ട്രെഡ്‌വെല്‍ വെല്‍ ഇക്കാര്യമറിയിച്ചത്. ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പുസ്തകത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഗെയ്ല്‍ ട്രെഡ്‌വെല്‍ അറിയിച്ചു. ആരേയും ഉപദ്രവിക്കാന്‍ വേണ്ടിയല്ല വെളിപ്പെടുത്തല്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ല്‍ ട്രെഡ്‌വെല്‍ പറഞ്ഞു.