ഹത്ത മാറുന്നു; ജൈവ വൈവിധ്യങ്ങളിലേക്ക്‌

Posted on: February 27, 2014 5:42 pm | Last updated: February 27, 2014 at 5:42 pm

Flamingoes and Black-winged Stilts in Hatta lower damദുബൈ: ദുെൈബയുടെ പ്രകൃതി രമണീയതയ്ക്ക് വേറിട്ട കാഴ്ച നല്‍കി ഹത്ത നിരവധി പക്ഷികളുടെയും ചെടികളുടെയും ആവാസ കേന്ദ്രമാവുകയാണ്.

ഇടക്കിടെ പെയ്ത മഴയാണ് ജൈവവൈവിധ്യതയുടെ പുതുനാമ്പുകള്‍ക്ക് കാരണമായത്. മധ്യപൗരസ്ത്യ ദേശത്തെ മികച്ച താഴ്‌വരയായി ഹത്ത മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹത്ത താഴ്‌വരകള്‍ വരണ്ട പ്രദേശമായിരുന്നുവെന്നും കാലവര്‍ഷം സ്വാഭാവിക പുല്‍നാമ്പുകളാലും പൂച്ചെടികളാലും കുളങ്ങളാലും പ്രകൃതിയെ മാറ്റി മറിച്ചുവെന്നും ദുബൈ നഗരസഭയിലെ പ്രകൃതി നിരീക്ഷകന്‍ ഡോ. റിസാഖാന്‍ പറഞ്ഞു. അവിടെ പുതുതായി വിവിധ തരം പക്ഷികളും ഇഴജന്തുക്കളും കാട്ടു ചെടികളും കാണാനിടയായി. 50 ഓളം വിവിധയിനം ചെടികള്‍ അത്ഭുതപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണിനടിയിലായ വിത്തുകള്‍ കിളച്ചുവന്നതാണെന്നാണ് ഊഹിക്കുന്നത്. ചില സ്ഥലങ്ങളില്‍ പച്ചപ്പരവതാനി വിരിച്ചത് പോലെയുണ്ട്. നിരവധി ചിത്രശലഭങ്ങള്‍ തേന്‍നുകരാനെത്തുന്നു. കുളങ്ങളില്‍ കൊക്കുകളും മൈനകളും കാണാനിടയായി. അപൂര്‍വയിനം തവളകളും കണ്ടു. ഇവിടെ ഇനി ജൈവകൃഷിക്ക് സാധ്യത വര്‍ധിക്കുന്നു. മാവും പേരക്കയും മറ്റും ധാരാളമായി വളരുമെന്നും റിസാഖാന്‍ അറിയിച്ചു.