സരിത വിഷയത്തില്‍ മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ പ്രയാസമില്ലെന്ന് ബാലകൃഷ്ണ പിള്ള

Posted on: February 27, 2014 11:43 am | Last updated: February 27, 2014 at 1:50 pm

balakrishna pillai

തിരുവനന്തപുരം: യു ഡി എഫില്‍ സ്ഥാനാര്‍ഥിയാകുന്നവര്‍ക്കെതിരെ സരിത വിഷയത്തില്‍ ആക്ഷേപങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

അനാവശ്യം കാണിച്ച മൂന്ന് നാല് മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ പ്രയാസമില്ല. യു ഡി എഫിനെ സ്‌നേഹിക്കുന്നതുകൊണ്ട് അത് ചെയ്യുന്നില്ലെന്നും ഇവരെ നോക്കി ചിരിക്കാന്‍ അവസരം വരും. സരിതയുമായി ബന്ധപ്പെട്ട് ഗണേഷ്‌കുമാറിനെതിരെ ആരോപണങ്ങളൊന്നുമില്ല. സരിത തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫ് ഉണ്ടാക്കിയ തന്നോട് കാണിച്ചത് വിശ്വാസവഞ്ചനയാണെന്നും പിള്ള പറഞ്ഞു.