Connect with us

National

രാജീവ് വധക്കേസ് പ്രതികളുടെ മോചനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍ മോചനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മാര്‍ച്ച് ആറുവരെ പ്രതികളെ വിട്ടയക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ തമിഴ്‌നാട് തിടുക്കം കാണിച്ചെന്ന് കോടതി വിമര്‍ശിച്ചു. ആറാം തിയ്യതി കേസില്‍ വിശദമായ വാദം കേള്‍ക്കും.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു. സ്‌റ്റേ കേസിലെ മറ്റുപ്രതികള്‍ക്കും ബാധകമാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള സുപ്രീംകോടതി വിധിക്കെതിരെയും കേന്ദ്രം പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്. സി ബി ഐ അന്വേഷണം നടത്തിയ കേസില്‍ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.