എസ് എം എ പത്താം വാര്‍ഷികം മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു

Posted on: February 27, 2014 1:54 am | Last updated: February 27, 2014 at 1:54 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഓരോ മേഖലയിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് സമ്മേളനങ്ങള്‍. ‘മദ്‌റസാ ദിന’ ത്തില്‍ സ്വരൂപിച്ച ഫണ്ടുകള്‍ മേഖലാ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും. മത പാരമ്പര്യത്തിലൂന്നി മഹല്ലുകളെ നന്മയിലെത്തിക്കുകയാണ് പത്താം വാര്‍ഷിക സമ്മേളനത്തില്‍ സംഘടന ലക്ഷ്യമിടുന്നത്. സമ്മേളനത്തില്‍ മഹല്ല് സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള സമഗ്ര ട്രെയിനിംഗിന് തുടക്കം കുറിക്കും. തിന്മകള്‍ക്കെതിരെ മഹല്ലിനെ സജ്ജമാക്കാന്‍ ജാഗ്രതാ സ്‌ക്വാഡിന് രൂപം നല്‍കും. മഹല്ലിന്റെ സാമ്പത്തിക ഭദ്രതക്ക് ഊന്നല്‍ നല്‍കി പലിശമുക്തമായ സാമ്പത്തിക ക്രമത്തിന് നേതൃത്വം നല്‍കും. മഹല്ലുകള്‍ക്ക് നിരന്തരമായ മോണിറ്ററിംഗ് സംവിധാനമൊരുക്കും.