മദ്‌റസാ നവീകരണ ഫണ്ട്: അപേക്ഷാ തീയതി നീട്ടി

Posted on: February 27, 2014 1:54 am | Last updated: February 27, 2014 at 1:54 am

കോഴിക്കോട്: മദ്‌റസകളില്‍ സയന്‍സ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവ. പദ്ധതിയായ എസ് പി ക്യു ഇ എം അനുസരിച്ച് ഗ്രാന്റിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള തീയതി അടുത്ത മാസം 15 വരെയും, അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കുന്നത് അടുത്ത മാസം 20 വരെയും നീട്ടി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഐ ഡി എം ഐ പദ്ധതിയുടെ അവസാന തീയതിയും മേല്‍ തീയതികളിലേക്ക് നീട്ടിയിട്ടുണ്ട്. പുതുതായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫീസുമായി ബന്ധപ്പെടുണം. ഫോണ്‍: 0495 2772848