താലിബാന്‍ കേന്ദ്രങ്ങളിലെ സൈനിക നടപടി തുടരും: പാക്കിസ്ഥാന്‍

Posted on: February 27, 2014 6:00 am | Last updated: February 27, 2014 at 12:16 am
CHAUDHRY_NISAR_ALI_KHAN
ചൗധരി നിസാര്‍

ഇസ്‌ലാമാബാദ്: ആക്രമണം നടന്നാല്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ സൈനിക ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്റെ മുന്നറിയിപ്പ്. ഇതോടെ തീവ്രവാദികളും സര്‍ക്കാറും തമ്മിലുള്ള തുറന്നപോരാട്ടത്തിനാണ് വഴിതുറക്കുന്നത്. രാജ്യത്തിന്റെ നയത്തില്‍ മാറ്റം വരുത്തി തീവ്രവാദ കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന സൂചനയും അദ്ദേഹം മുന്നോട്ടുവെച്ചു.
താലിബാനുമായി സമാധാന ചര്‍ച്ച തുടങ്ങിയതിന് ശേഷം 2010ല്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 23 സൈനികരെ കൊലപ്പെടുത്തിയതോടെ ചര്‍ച്ച അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സംശയിക്കുന്ന 100 തീവ്രവാദികളെ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികളുടെ ഭാഗത്ത് നിന്ന് എല്ലാവിധ അക്രമങ്ങളും അവസാനിപ്പിച്ചതിന് ശേഷം മാത്രമേ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുകയുള്ളൂ.
അന്തരാഷ്ട്ര രാജ്യങ്ങള്‍ നേരത്തെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികളാണ് ഈ അശാന്തമായ സമയത്ത് കൈകൊള്ളാന്‍ പോകുന്നതെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ അസംബ്ലിയില്‍ അഭിസംബോധനം ചെയ്യുകയായിരുന്നു ആഭ്യന്തര മന്ത്രി. 100 പേജുള്ള ദേശീയ സുരക്ഷാ നയം മുന്നില്‍ വെച്ചുകൊണ്ടായിരുന്നു മുന്നറിയപ്പ് നല്‍കിയത്. ദേശീയ സുരക്ഷാക്ക് ഊന്നല്‍ കൊടുത്താണ് പുതിയ നയത്തിന് രൂപം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.