സുകുമാരന്‍ നായര്‍ സുധീരനെ അധിക്ഷേപിച്ചത് ശരിയായില്ല; വിഎസ്

Posted on: February 26, 2014 5:28 pm | Last updated: February 27, 2014 at 2:18 am

vsതിരുവനന്തപുരം: സുകുമാരന്‍ നായര്‍ വി എം സുധീരനെ അധിക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. വിശ്വാസത്തിന്റെ പേരിലാണ് സുധീരന്‍ മന്നം സമാധിയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. മന്നം സമാധിദിനം പെരുന്നയിലെത്തിയ സുധീരനെ കാണാന്‍ കൂട്ടാക്കാതെ മുറിയിലേക്ക് പോയ സുകുമാരന്‍ നായരെ കാണാന്‍ ശ്രമിക്കാതെ വി എം സുധീരന്‍ തിരികെ പോന്ന സംഭവം ഏറെ വിവാദമായിരുന്നു.

താന്‍ സുധീരനെ സ്വീകരിക്കാന്‍ ഷാളുമായി കാത്തിരിക്കുകയായിരുന്നുവെന്നും സുധീരന്‍ എന്‍ എസ് എസിനെ അപമാനിച്ചെന്നും ആരോപിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ മണിക്കൂറുകളോളം എന്‍ എസ് എസ് ആസ്ഥാനത്തെത്ത് കാത്ത് കെട്ടി കിടന്നിട്ടുള്ള സുധീരന് തന്നെ പത്ത് മിനിറ്റ് കാത്ത് നില്‍ക്കാന്‍ സമയം കിട്ടിയില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.