ടി പി കേസില്‍ ഹൈക്കോടതി രജിസ്ട്രിക്കെതിരെ ഡി ജി പി

Posted on: February 26, 2014 2:45 pm | Last updated: February 27, 2014 at 2:18 am

Kerala High Courtകൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ലംബു പ്രദീപന്റെ ജാമ്യ ഹരജി പോസ്റ്റ് ചെയ്യുന്നതില്‍ ഹൈക്കോടതി രജിസ്ട്രി വീഴ്ച്ച വരുത്തിയതായി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലിയുടെ വിമര്‍ശനം.കേസ് ഇന്നുപരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതിന് പിന്നില്‍ കള്ളക്കളിയാണെന്നാണ് ഡി ജി പിയുടെ ആക്ഷേപം. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ ജസ്റ്റിസ് കെ ടി ശങ്കരനും പി ഉബൈദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.