അധ്യാപക പാക്കേജിന് മുന്‍കാല പ്രാബല്യം വേണം: കെ എസ് ടി യു

Posted on: February 26, 2014 12:17 am | Last updated: February 26, 2014 at 12:17 am

കോഴിക്കോട്: അധ്യാപക പാക്കേജ് മൂലം നിയമന അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് കെ എസ് ടി യു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. യു ഐ ഡി പ്രകാരമുള്ള തസ്തിക നിര്‍ണയം ത്വരിതപ്പെടുത്തി 2011 മുതല്‍ നിയമിക്കപ്പെട്ടവര്‍ക്കും അംഗീകാരം നല്‍കണം. സ്‌പെഷ്യല്‍ സ്‌കൂള്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ എസ് ടി യു കാരുണ്യഭവന്‍ പദ്ധതി വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട്, വടകര, ചൊക്ലി, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കാരുണ്യഭവനുകള്‍ തുടങ്ങും. രോഗബാധിതരായ അധ്യാപകരെ സഹായിക്കുന്നതിന് മെഡി കെയര്‍ ഫണ്ട് സ്വരൂപിക്കും. പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.