സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നക്ഷത്ര പദവി

Posted on: February 25, 2014 10:21 pm | Last updated: February 25, 2014 at 10:21 pm

Satellite (1)ദുബൈ: മികവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന പ്രക്രിയക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ആദ്യ പഞ്ചനക്ഷത്ര പദവി അബുദാബി നീതിന്യായ ഓഫീസിനു ലഭിച്ചു. 33 ഓഫീസുകള്‍ക്ക് ചതുര്‍ നക്ഷത്രവും 39 ഓഫീസുകള്‍ക്ക് മൂന്ന് നക്ഷത്ര പദവികളും ലഭിച്ചു. 2014 അവസാനത്തോടെ പദവി ചാര്‍ത്തല്‍ പൂര്‍ത്തിയാകും. രണ്ട് നക്ഷത്രത്തില്‍ നിന്നാണ് തുടങ്ങുക. സപ്ത നക്ഷത്ര പദവി വരെ ലഭിക്കാം. നക്ഷത്ര പദവി ആലേഖനം ചെയ്ത പ്ലേറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കും.

ALSO READ  സമാധാനത്തിന്റെ സന്ദേശവാഹകന്‍