എസ് ജെ എം സാരഥികള്‍ കര്‍ണാടകയില്‍ പര്യടനം നടത്തും

Posted on: February 25, 2014 12:34 am | Last updated: February 25, 2014 at 12:34 am

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടന്നു. തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് പ്രതിനിധികള്‍ക്കു പുറമെ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. കര്‍ണാടക സ്റ്റേറ്റില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ പര്യടനം നടത്തും.
സില്‍വര്‍ ജൂബിലി പദ്ധതി യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നിര്‍ധനരായ മദ്‌റസാധ്യാപകര്‍ക്ക് 25 ഭവനം നിര്‍മിക്കാന്‍ എസ്‌ജെ എം, എസ് എം എ സംയുക്ത സംരംഭത്തിന് രൂപം കണ്ടു. അബൂഹനീഫല്‍ ഫൈസി, വി പി എം വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.