മഠത്തിന്റെ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സുധീരന്‍

Posted on: February 24, 2014 5:08 pm | Last updated: February 25, 2014 at 8:37 am

vm sudheeranകൊല്ലം: അമൃതാനന്ദമയി മഠത്തെ പിന്തുണച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. വിവാദത്തെക്കുറിച്ച് മഠത്തിന്റെ വിശദീകരണം അവിശ്വസിക്കേണ്ട് കാര്യമില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു. ആദ്യമായാണ് സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ഇന്ന് പത്രപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സൂധീരന്‍ നിര്‍ബന്ധിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമൃതാനന്ദമയി മഠത്തെ പിന്തുണച്ചിരുന്നു. മഠം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാത്തവരാണ് മഠത്തെ വിമര്‍ശിക്കുന്നത് എന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു അന്ന് സുധീരന്‍ പറഞ്ഞിരുന്നത്.