10 രൂപയുടെ വാഴപ്പഴം മോഷ്ടിച്ചതിന് മൂന്നുപേര്‍ ജയിലില്‍

Posted on: February 23, 2014 2:08 pm | Last updated: February 24, 2014 at 7:23 am

bananaമനാഗ്വേ: പത്തുരൂപയുടെ വാഴപ്പഴം മോഷ്ടിച്ചതിന് പ്രതികള്‍ വിചാരണ നേരിടണമെന്ന് നിക്കരാഗ്വന്‍ കോടതി. കഴിഞ്ഞ ഡിസംബറിലാണ് പഴക്കടയില്‍ നിന്ന് മൂന്നുപേര്‍ രണ്ട് വാഴപ്പഴം മോഷ്ടിച്ചത്. 32 സെന്റ്(ഏകദേശം 10 രൂപ)യായിരുന്നു പഴത്തിന്റെ വില. 600 ഡോളര്‍(40000) രൂപയാണ് വിചാരണ നടപടികള്‍ക്കുള്ള ചിലവ്. ഇത്രയും മുതല്‍ മുടക്കി വിചാരണ ചെയ്യാനുള്ള തീരുമാനം നിയമജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്.

പ്രതികളുടെ വിചാരണ നടപടികള്‍ ആരംഭിച്ചു. വിചാരണ അടുത്തമാസം 23ന് നടക്കും. നിസ്സാരമായ ഒരു കേസില്‍ വന്‍ തുക മുടക്കി വിചാരണ നടപടികള്‍ നടത്താനുള്ള കോടതിയുടെ തീരുമാനം പരിഹാസ്യമാണെന്ന് അഭിഭാഷകനായ ഇവാന്‍ മൊറൈല്‍സ് പറഞ്ഞു.