യു എ ഇയില്‍ വ്യക്തിഗത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ല

Posted on: February 23, 2014 1:19 pm | Last updated: February 25, 2014 at 12:05 am

uae rulerദുബൈ: വ്യക്തിഗത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹമദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതുതായി ആരംഭിച്ച സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുകയില ഉല്‍പ്പനങ്ങള്‍ പോലെയുള്ള ദോഷകരമായ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.