ഫേസ്ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ വാട്‌സ് ആപ്പ് പണിമുടക്കി

Posted on: February 23, 2014 8:18 am | Last updated: February 25, 2014 at 12:05 am

WhatsAPp_Facebook_AFP_360x270_5ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് പണിമുടക്കി. 1900 കോടി ഡോളറിന് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ വാങ്ങി മൂന്ന് ദിവസം പിന്നിടും മുമ്പാണ് ശനിയാഴ്ച മണിക്കൂറുകളോളം വാട്‌സ് ആപ്പ് സ്തംഭിച്ചത്. ഇതോടെ 4500 ലക്ഷം ഉപഭോക്താക്കള്‍ വെട്ടിലായി.

സെര്‍വര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും വാട്സ്ആപ്പ് ട്വീറ്ററിലൂടെ അറിയിച്ചു. 25000ത്തിലധികം തവണ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. രണ്ടര മണിക്കൂറിലധികം നേരമാണ് വാട്‌സ് ആപ്പ് സ്തംഭിച്ചത്. ഈ സമയം ഉപഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പിലേക്ക് ലോഗിന്‍ ചെയ്യാനുമായില്ല. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് പ്രശ്‌നം പരിഹരിച്ചതായി വാട്‌സ് ആപ്പ് ട്വിറ്ററിലൂടെ വീണ്ടുമറിയിച്ചു.

സെര്‍വര്‍ ഓവര്‍ലോഡ് ആയതാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കിയതെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

ALSO READ  ഫേസ്ബുക്കിന് വീണ്ടും കത്തെഴുതി കോണ്‍ഗ്രസ്