പാക് തടവുകാരനെ ജമ്മു ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: February 22, 2014 1:10 pm | Last updated: February 23, 2014 at 7:52 am

ജമ്മു: നുഴഞ്ഞുകയറ്റത്തിന് അറസ്റ്റിലായ പാക് പൗരനെ ജമ്മു ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിയാല്‍ക്കോട്ട് സ്വദേശിയായ ഷൗക്കത്ത് അലിയെയാണ് ഇന്ന് രാവിലെ സഹതടവുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷൗക്കത്ത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. 2011 ഫെബ്രുവരിയിലാണ് ഷൗക്കത്തലിയെ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.