ആലുവയിലെ ഡി ടി പി സി ഹോട്ടല്‍ പെട്ടെന്ന് പൊളിച്ച് നീക്കണം: സുപ്രീംകോടതി

Posted on: February 21, 2014 12:13 pm | Last updated: February 21, 2014 at 1:50 pm

supreme courtകൊച്ചി: ആലുവയില്‍ പെരിയാര്‍ തീരത്ത് ഡി ടി പി സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ഹോട്ടല്‍ ഉടന്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതിന് ഒരു ദിവസത്തെ സാവകാശം പോലും നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ ഇതിന് സി ആര്‍ പി എഫിന്റെ സഹായം തേടാമെന്നും കോടതി പറഞ്ഞു. ഹോട്ടല്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും. പൊളിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലെയില്‍ ഹോട്ടല്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മൂന്നു മാസമായിരുന്നു അന്ന് സമയം നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചു. പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

അസോസിയേഷന്‍ ഫോര്‍ എന്‍വയേണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.