ഉക്രൈനില്‍ കനത്ത പ്രക്ഷോഭത്തില്‍ മരണം 70 കവിഞ്ഞു

Posted on: February 21, 2014 9:12 am | Last updated: February 22, 2014 at 12:08 am

ukraine

കീവ്: സര്‍ക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭം ഉക്രൈനില്‍ കനക്കുന്നു. പ്രക്ഷോഭത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 600ലധികം പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ മൂന്നു ദിവസമായി തലസ്ഥാനമായ കീവില്‍ പ്രക്ഷോഭം തുടരുകയാണ്. എന്നാല്‍ മരണസംഖ്യകൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉെ്രെകന്‍ യൂറോപ്യന്‍ യൂനിയനില്‍ ചേരണമെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കര കയറ്റണമെന്നും പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍ പ്രസിഡന്റും അദ്ദേഹത്തെ പിന്തുണക്കുന്ന പാര്‍ലിമെന്റും റഷ്യന്‍ ചേരിയുടെ വക്താക്കളാണ്.

ഉക്രൈന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ റഷ്യ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. എന്ത് വില കൊടുത്തും സമാധാനം പുന:സ്ഥാപിക്കാന്‍ ഉെ്രെകനെ സഹായിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 46 ദശലക്ഷം ജനങ്ങള്‍ ഉക്രൈന്റെ നിലപാടിന് എതിരാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ഉെ്രെകനെതിരെ ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നുണ്ട്.