നിലമ്പൂര്‍ കൊലപാതകം: ബലാല്‍സംഗം നടന്നിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്

Posted on: February 20, 2014 7:33 pm | Last updated: February 20, 2014 at 7:33 pm

nilambur murder radha convict bijuകോഴിക്കോട്: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട രാധ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. കോഴിക്കോട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടന്ന രാധയുടെ ആന്തരികാ വയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടാണ് പോലീസ് നിലപാട് ശരിവെക്കുന്നത്.

നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാധ ബലാത്സംഗത്തിനിരയാതായി സൂചനയുണ്ടെന്ന് കണ്ടെത്തിയിരുന്നു. രഹസ്യഭാഗങ്ങളില്‍ അഞ്ച് സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ചൂലിന്റെ പിടി കുത്തികയറിയതിലൂടെ ഉണ്ടായതാണെന്നായിരുന്നു പോലീസ് നിലപാട്. ഇത് ശരിവെക്കുന്ന തരത്തിലാണ് രാസപരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.