തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് കെജ്‌രിവാളിന് ഒന്നും അറിയില്ല: വിഎസ്

Posted on: February 20, 2014 4:43 pm | Last updated: February 21, 2014 at 1:03 pm

vsതിരുവനന്തപുരം: താന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് തന്നെ കുറിച്ച് ഒന്നും അറിയാഞ്ഞിട്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്നും വിഎസ് പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തതനം നടത്തുന്ന കാലത്ത് കെജ്രിവാള്‍ സ്‌കൂള്‍ കുട്ടിയാണ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കെജ്രിവാളിന് അറിയില്ലെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു.
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം സര്‍ക്കാറും രമയും തമ്മിലുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും വിഎസ് പറഞ്ഞു.