അങ്ങാടിപ്പുറം പഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിച്ചു

Posted on: February 20, 2014 2:00 pm | Last updated: February 20, 2014 at 2:35 pm

കൊളത്തൂര്‍: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിച്ചതായി മങ്കട എം എല്‍ എ ടി എ അഹമ്മദ്കബീര്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അങ്ങാടിപ്പുറം ഉള്‍പ്പെടെ 25 പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിച്ചത്. പതിറ്റാണ്ടുകാലത്തിലേറെയായി അങ്ങാടിപ്പുറം നിവാസികളുടെ നിരന്തര ആവശ്യമായിരുന്നു പഞ്ചായത്തില്‍ ഒരുആയുര്‍വേദ ഡിസ്‌പെന്‍സറി വേണമെന്നുള്ളത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിക്കണമെന്ന് കാണിച്ച് എം എല്‍ എക്ക് നിവേദനം നല്‍കുകയും ഡിസ്‌പെന്‍സറിക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും അങ്ങാടിപ്പുറം പഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അനുവദിക്കേണ്ടതിന്റെ ആവശ്യകത കാണിച്ച് സബ്മിഷന്‍ ഉന്നയിച്ചിരുന്നു.