ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി

Posted on: February 20, 2014 2:28 pm | Last updated: February 20, 2014 at 2:28 pm

മലപ്പുറം: ബി എസ് എന്‍ എല്‍ മേഖലയില്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം ബി എസ് എന്‍ എല്‍ ജനറല്‍ മാനേജറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. സി ജി എം ഉത്തരവ് നടപ്പിലാക്കുക, കേബിള്‍ തൊഴിലാളികളെ സ്‌കില്‍ഡ് വര്‍ക്കര്‍മാരായി കണക്കാക്കുക, കണ്‍വെയന്‍സ് നല്‍കുക, തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക, ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. സമരം എന്‍ ആര്‍ സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഒ വി വേലായുധന്‍ അധ്യക്ഷത വഹിച്ചു. എം എന്‍ മാധവന്‍, പി കേശവദാസ്, എം പ്രഭാകരന്‍, എന്‍ ടി അബൂബക്കര്‍, വേലായുധന്‍ പ്രസംഗിച്ചു.