ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും

Posted on: February 20, 2014 2:22 pm | Last updated: February 20, 2014 at 2:22 pm

പാലക്കാട്: പത്തുകുടി സമുദായത്തിന് ഒ ബി സി അവകാശം പുനഃസ്ഥാപിച്ച് നല്‍കാത്ത പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനോ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതിനോ തയാറാകുമെന്ന് പത്തുകുടി സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പിന്നാക്ക വിഭാഗ കമ്മീഷന്‍ രണ്ട് സിറ്റിംഗ് നടത്തി നടപടി പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാറിന്റെ നിഷേധാത്മക നടപടിയാണ് ഒ ബി സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമായി നില്‍ക്കുന്നത്.
നെന്മാറ, ആലത്തൂര്‍, കോങ്ങാട് മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ സമുദായത്തിന്റെ ആവശ്യം ഉടന്‍ അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിനും രൂപം നല്‍കും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം എസ് സ്വാമിനാഥന്‍, ജനറല്‍ സെക്രട്ടറി ജി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.