എസ് എം എ ഓറിയന്റേഷന്‍ ക്ലാസും അനുസ്മരണവും 23ന്

Posted on: February 20, 2014 1:48 pm | Last updated: February 20, 2014 at 1:48 pm

കല്‍പ്പറ്റ: ജില്ലയിലെ മഹല്ല്-സ്ഥാപന ഭാരവാഹികള്‍ക്കായി സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കായി ജില്ലാ കമ്മിറ്റി ഈ മാസം 23ന് ഉച്ചക്ക് രണ്ട് മുതല്‍ കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ല്ക്‌സില്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തും.
മുസ്്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന മദ്‌റസ നവീകരണ പദ്ധതി സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും ധനസഹായം ലഭിക്കുന്നതിനും മറ്റും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ക്ലാസ്.
ഇതോടനുബന്ധിച്ച് ഒരു പുരുഷായുസ്സ് ആദര്‍ശ പ്രസ്ഥാനത്തിന് സമര്‍പ്പിച്ച് വിടവാങ്ങിയ താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ബുഖാരി തങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും അനുസ്മരണ വേദിയും നടക്കും.
മദ്‌റസ മോഡണൈസേഷന്‍ കേന്ദ്ര സമിതി അംഗം വി എം കോയമാസ്റ്റര്‍, എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്ക്കൂബ് ഫൈസി, മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ കണ്‍വീനര്‍ കാരശേരി അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍ ക്ലാസെടുക്കും. ജില്ലാ ഭാരവാഹികളായ കെ ഒ അഹമ്മദ്കുട്ടി ബാഖവി, സൈതലവി കമ്പളക്കാട്, സിദ്ദീഖ് മദനി, പി ഉസ്മാന്‍ മൗലവി, ജമാല്‍ വൈത്തിരി, എം മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കും. മഹല്ല് സ്ഥാപന ഭാരവാഹികളും, ജില്ലാ-മേഖലാ, റീജ്യനല്‍ കൗണ്‍സിലര്‍മാരും സംബന്ധിക്കും.