Connect with us

Gulf

15 കോടി വര്‍ഷം മുമ്പ് ജീവിച്ച ദിനോസറിന്റെ ഫോസില്‍ ദുബൈയില്‍ പ്രദര്‍ശനത്തിന്

Published

|

Last Updated

ദുബൈ: 15 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചതെന്ന് കരുതുന്ന ദിനോസറിന്റെ ഫോസില്‍ ദുബൈയിലെത്തുന്നു. മിഡില്‍ ഈസ്റ്റില്‍ തന്നെ ഇതാദ്യമായാണ് ദുബൈയില്‍ ഒരു ദിനോസറിന്റെ ഫോസില്‍ എത്തുന്നത്.

15 കോടി  വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്നതായിരുന്നു ഈ ഭീമാകാരനായ ദിനോസറെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. പ്രമുഖ ബില്‍ഡിംഗ് നിര്‍മാതാക്കളായ ഈമാര്‍ പ്രോപര്‍ട്ടീസാണ് ദുബൈയിലേക്ക് ദിനോസറിന്റെ ഫോസില്‍ അമേരിക്കയില്‍ നിന്ന് കൊണ്ടു വരുന്നത്.

കോടിക്കണക്കിന് ദിര്‍ഹം മുടക്കി ദുബൈയിലെത്തിക്കുന്ന ദിനോസറിന്റെ ഫോസില്‍ ദുബൈ മാളിലായിരിക്കും പ്രദര്‍ശിപ്പിക്കുക. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ദുബൈ മാളിലെ മറ്റു കൗതുകക്കാഴ്ചകള്‍ക്കു പുറമെ പുതിയ ആകര്‍ഷണമായിരിക്കും ഈ ഫോസില്‍.