മുസ്ലിംഗള്‍ക്ക് നിയമപരമായി ദത്തെടുക്കാമെന്ന് സുപ്രീംകോടതി

Posted on: February 19, 2014 6:11 pm | Last updated: February 20, 2014 at 7:47 am

supreme courtന്യൂഡല്‍ഹി: മുസ്ലിംഗങ്ങള്‍ക്ക് നിയമപരമായി ദത്തെടുക്കാമെന്നും അതിന് വ്യക്തി നിയമം തടസ്സമാകില്ലെന്നും സുപ്രീംകോടതി. പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാശ്മി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി.

അതേസമയം ദത്തെടുക്കാനുള്ള അവകാശം മൗലികമായി പ്രഖ്യാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാമൂഹിക പ്രവര്‍ത്തക ശബ്ദനം ഹാശ്മി കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 44-ാം ഖണ്ഡിക പ്രകാരം രാജ്യത്ത് ഏക സിവില്‍കോഡ് നിലവില്‍ വരുന്നത് വരെ സ്വത്തവകാശത്തില്‍ വ്യക്തി നിയമം പാലിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.