തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

Posted on: February 19, 2014 10:18 am | Last updated: February 20, 2014 at 7:47 am

AP_

തെലുങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; സഭയില്‍ കയ്യാങ്കളി
ഹൈദരാബാദ്: സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എം പിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തെലുങ്കാന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ലില്‍ പത്ത് ഭേദഗതികള്‍ നിര്‍ദേശിച്ച് ബി ജെ പി രംഗത്തെത്തിയതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്.

സീമാന്ധ്ര എം പിമാരുടെ ശക്തമായ എതിര്‍പ്പാണ് രാജ്യസഭയില്‍ കണ്ടത്. എം പിമാര്‍ ബില്‍ കീറിയെറിഞ്ഞു. ബില്‍ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. എങ്കിലും ബില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ രാജ്യസഭ കൂടി പാസാക്കണം. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.