Connect with us

Malappuram

കോളജ് പരിസരത്ത് നിന്നും വന്‍കഞ്ചാവ് വേട്ട: രണ്ടരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published

|

Last Updated

ചങ്ങരംകുളം: കഞ്ചാവ് മൊത്തവിതരണക്കാരനെ രണ്ടരകിലോ കഞ്ചാവുമായി പൊന്നാനി റെയ്ഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
പൊന്നാനി തരിക്കാനത്ത് മെഹ്ബൂബ്(32) നെയാണ് കഴിഞ്ഞ ദിവസം പൊന്നാനി എം ഇ എസ് കോളജ് പരിസരത്ത്‌നിന്നും എക്‌സൈസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കമ്പത്ത്‌നിന്നും മൊത്തമായി എടുത്ത് പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായി കൊണ്ടുവരികയായിരുന്നുവെന്ന് ഇയാള്‍ ഇയാള്‍ പറഞ്ഞു. രണ്ടാഴ്ചയായി ഇയാല്‍ നിരീക്ഷണത്തിലായിരുന്നു. വാഹനപരിശോധന നടത്തുന്നതിനിടയില്‍ കഞ്ചാവുമായി ബൈക്കില്‍ പോകുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്തെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവും മറ്റുലഹരി വസ്ഥുക്കളും വില്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ട്. പൊന്നാനി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുവെച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കഞ്ചാവ് വില്‍പന നടത്തുന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം പ്രതികള്‍ പിടിക്കപ്പെടാതെ പോകുന്നതായും ആരോപണമുണ്ട്. പിടിയിലായ മെഹ്ബൂബിനെ വടകര കോടതിയില്‍ ഹാജറാക്കി. സംഘത്തില്‍ എക്‌സൈസ് ഓഫീകര്‍ ശ്രീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം ബി ഉണ്ണികൃഷ്ണന്‍, കെ ടി ചന്ദ്രബാബു. സിവില്‍ ഓഫീസര്‍മാരായ വി ആര്‍ രാജേഷ് കുമാര്‍, ഇ മോഹന്‍ദാസ്, രാജേഷ് സി ഈപ്പന്‍, പ്രമോദ് എന്നിവരുണ്ടായിരുന്നു.

 

Latest