സത്യപാതയില്‍ നവ മുന്നേറ്റത്തിന് സമസ്ത പണ്ഡിത സംഗമം നാളെ

Posted on: February 19, 2014 12:07 am | Last updated: February 18, 2014 at 9:09 pm

കോഴിക്കോട്: സത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനപാതയില്‍ നവമുന്നേറ്റത്തിന് കരുത്തുപകരാന്‍ സമസ്ത ജില്ലാ പണ്ഡിത സംഗമം നാളെ. കാലിക്കറ്റ് ടവറില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 വരെയാണ് സംഗമം. സാമ്രാജ്യത്വ വിരുദ്ധ സമരത്തിനും കേരളീയ മുസ്‌ലിം നവോത്ഥാനത്തിനും നേതൃത്വം നല്‍കിയ പണ്ഡിതമഹത്തുക്കളുടെ പാതയില്‍ പുതുമുന്നേറ്റത്തിന് സംഗമം രൂപം നല്‍കും. ജില്ലയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക നേതൃത്വം നല്‍കാന്‍ പണ്ഡിസമൂഹത്തിന് മാര്‍ഗദര്‍ശനമായി വിവിധ വിഷയങ്ങളില്‍ ഗഹനമായ പഠനങ്ങള്‍, ചര്‍ച്ച, വാര്‍ഷിക കൗണ്‍സില്‍, പുന:സംഘടന എന്നിവ നടക്കും.

എം അബ്ദുല്ലത്ത്വീഫ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന സംഗമത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രഥമ സെഷനില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊ•ള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ‘ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഫിഖ്ഹിന്റെ പരിഹാരം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചയ്ക്ക ് ശേഷം നടക്കുന്ന സെഷനില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രബോധകന്റെ വ്യക്തിത്വം എന്ന വിഷയം അവതരിപ്പിക്കും. മൂന്ന് മണിക്ക് നടക്കുന്ന വാര്‍ഷിക കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. സമാപന സെഷനില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍, ബേപ്പൂര്‍ ഖാളി പി ടി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. വി പി എം ഫൈസി വില്ല്യാപ്പള്ളി സ്വാഗതവും ടികെ അബ്ദുറഹ്മാന്‍ ബാഖവി നന്ദിയും പറയും.
സംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ പണ്ഡിതരും പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ നേതാക്കളായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അറിയിച്ചു.
പണ്ഡിത സംഗമം വിജയിപ്പിക്കുക: എസ് ജെ എം
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ പണ്ഡിത സംഗമം വിജയിപ്പിക്കാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പണ്ഡിത•ാരും ജില്ലയില്‍ ജോലി ചെയ്യുന്നവരും സംബന്ധിക്കണമെന്ന് നേതാക്കളായ സി എം യൂസൂഫ് സഖാഫി, അബ്ദുന്നാസര്‍ സഖാഫി, അലി അക്ബര്‍ സഖാഫി എന്നിവര്‍ അറിയിച്ചു.