Connect with us

Malappuram

മെഡിക്കല്‍ കോളജ് ജീവനക്കാരുടെ നിയമനത്തിലെ അവ്യക്തത തുടരുന്നു

Published

|

Last Updated

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ഗുരുതരമായ പ്രതിസന്ധിയില്‍. ഉദ്യോഗസ്ഥരുടെ നിയമനം, കെട്ടിട നിര്‍മാണം, ക്ലിനിക്കല്‍ ഒ പി തുടങ്ങുന്നതിലെ കാലതാമസം, ജനറല്‍ ആശുപത്രി ജീവനക്കാരുടെ നിസഹകരണം തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് മെഡിക്കല്‍ കോളജ്. ജനറല്‍ ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ കോളജുമായി അറ്റാച്ച് ചെയ്യുന്നതു സംബന്ധിച്ച അവ്യക്തത തുടരുകയാണ്. 274 തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും ചാര്‍ജെടുത്തവര്‍ വളരെ കുറവാണ്.
കുറവ് നികത്താനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമം വിജയിച്ചിട്ടില്ല. നിയമന പ്രതിസന്ധിക്ക് പുറമെ മൂന്നര കോടി രൂപയുടെ കെട്ടിടം കണ്ടെടുക്കാന്‍ ആളില്ലാത്ത സ്ഥിതിവിശേഷമാണ്. എം സി ഐ സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പ് രണ്ട് നില കെട്ടിടം പണി തീര്‍ക്കേണ്ടതായിരുന്നു. ഫ്രീ ഫ്രാബ്രിക്കേറ്റഡ് ബില്‍ഡിംഗാണ് വിഭാവനം ചെയ്തിരുന്നത്. അഞ്ചു മാസം മുമ്പ് നിര്‍മാണം തുടങ്ങിയ അഞ്ചു നില കെട്ടിടം ഒരു നില മാത്രമെ ഉയര്‍ന്നിട്ടുള്ളൂ. സര്‍ക്കാര്‍ കരാറുകാരന് നല്‍കേണ്ട തുക കുടിശ്ശിക വരുത്തിയതിനാല്‍ നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്.
ഗൈനക്കോളജി, ഹൃദ്‌രോഗം, ന്യൂറോളജി, സര്‍ജറി, ഇ എന്‍ ടി, ഓഫ്താല്‍മോളജി, ക്ലിനിക്കല്‍ ഒ പികള്‍ക്ക് ആവശ്യമായ സൗകര്യം സജ്ജമായിട്ടില്ല. ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമുണ്ടെങ്കിലും വേണ്ടത്ര ഉപകരണങ്ങളില്ലാത്തതിനാല്‍ ഒ പി, അഡ്മിഷന്‍ എന്നിവ താളം തെറ്റിയിരിക്കുകയാണ്.

 

Latest