Connect with us

Gulf

ഖത്തറില്‍ രണ്ടു വര്‍ഷത്തിനിടെ മരണപ്പെട്ടത് 450 ഇന്ത്യന്‍ തൊഴിലാളികള്‍

Published

|

Last Updated

ദോഹ: രാജ്യത്ത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ മരണപ്പെട്ടത് 450 ഇന്ത്യന്‍ തൊഴിലാളികളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട വിശദീകരണത്തിലാണ് എംബസി ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഇതുസംബന്ധമായ വിശദവിവരങ്ങള്‍ എംബസി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.ഇതനുസരിച്ച് പ്രതിമാസം ശരാശരി ഇരുപതു വീതം ഇന്ത്യന്‍ പ്രവാസികള്‍ ഖത്തറില്‍ മരണമടയുന്നുവെന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യക്കാര്‍ ഖത്തറില്‍ മരണപ്പെടുമ്പോള്‍ എംബസിയും ഇന്ത്യന്‍ ഗവണ്‍മെന്റും പരസ്പരം നടത്തുന്ന എഴുത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാന്‍ എംബസി വിസമ്മതിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാര്‍ ഭാഗഭാക്കാകുന്നുണ്ട്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളി ല്‍ നിന്നുള്ളവരാണ് പുതിയ പദ്ധതി നിര്‍മ്മാണ മേഖലയില്‍ ഉള്ളവരില്‍ അ ധികവും.ഈ മേഖലയിലെ തൊഴിലാളികളോട് മൃഗീയമായാണ് പെരുമാറുന്നതെന്നു അന്താരാഷ്ട്രാമനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷ ണല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്ന മൈതാനങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്ന വിദേശതൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ ജാഗ്രത വേണമെന്ന് ഫിഫയും നിര്‍ദേശിച്ചിരുന്നു.നിലവില്‍ രാജ്യത്ത് എത്രഇന്ത്യക്കാര്‍ ഉണ്ടെന്നത് സംബ ന്ധിച്ചു കൃത്യമായ കണക്ക് ഇന്ത്യന്‍ എംബസിയുടെ പക്കല്‍ ഇല്ലെന്നാണ് വിവരം.

---- facebook comment plugin here -----