സൗദിയില്‍ വാഹനാപകടത്തില്‍ പത്തു തീര്‍ത്ഥാടകര്‍ മരിച്ചു

Posted on: February 16, 2014 8:29 pm | Last updated: February 18, 2014 at 12:09 am

accidentജിദ്ദ: സൗദിയില്‍ മദീന- മക്ക വാഹനാപകടത്തില്‍ പത്തു ഉംറ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. മദീനയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഉംറ തീര്‍ത്ഥാടകരുടെ വാഹനവും ട്രെയിലറും മറ്റൊരു ചെറിയൊരു വാഹനവും കൂട്ടിയിടിച്ചത്. ചെറിയ വാഹനത്തിലുണ്ടായിരുന്ന നാലു പേരും മരിച്ചു. ബസ്സിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ട്രെയിലറിലും ചെറിയ വാഹനത്തിലും ഇടിക്കുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ആറു പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലും മരിച്ചു.