രാധയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ ആര്യാടന് കരിങ്കൊടി

Posted on: February 15, 2014 11:09 am | Last updated: February 16, 2014 at 8:15 am

ARYADANമലപ്പുറം: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കരിങ്കൊടി കാട്ടിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ആര്യാടന്‍ മുഹമ്മദ് രാധയുടെ വീട്ടിലെത്തിയത്. ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ സ്റ്റാഫംഗം ബിജു നായരും സുഹൃത്തും രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത അനുയായിയും എന്‍ജിഒ അസോസിയേഷന്‍ നേതാവും ഉള്‍പ്പടെ 3 പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.