Connect with us

Malappuram

താജുല്‍ ഉലമ അനുസ്‌രണം: മലപ്പുറത്ത് സംഘ മുന്നേറ്റത്തിന്റെ ചരിത്രമെഴുതും

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അരനൂറ്റാണ്ടിന്റെ അജയ്യമായ നേതൃത്വം നല്‍കിയ താജുല്‍ ഉലമയുടെ അനുസ്മരണ സമ്മേളനം പ്രസ്ഥാനിക ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാകും. ഈ മാസം 21 ന് മലപ്പുറം കിഴക്കേതലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജന ലക്ഷങ്ങള്‍ക്ക് സമ്മേളനം കേള്‍ക്കുന്നതിനും കാണുന്നതിനുമുള്ള വിപുലമായ ഒരുക്കങ്ങളാണ് മലപ്പുറത്ത് നടന്നുവരുന്നത്.
സമ്മേളന പ്രചാരണ ഭാഗമായി സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സോണല്‍ തലങ്ങളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുവരുന്നു. ജില്ലയിലെ ഏഴ് സോണുകളില്‍ കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായി. മുഴുവന്‍ സോണുകളിലും ഞായറാഴ്ചക്കം സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. സമസ്ത, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘ കുടുംബങ്ങളിലെ വിവിധ ഘടകങ്ങളിലുള്ള നേതാക്കളാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനും മലപ്പുറം വാദീസലാമില്‍ സ്വഗതസംഘം ഓഫീസ് മുഴുവന്‍ സമയം പ്രവര്‍ത്തിച്ച് വരുന്നു. സമ്മേളന സന്ദേശം എത്തിക്കുന്നതിന് സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളുടെ യൂനിറ്റ് പര്യടനം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകും. വാദീസലാമില്‍ ചേര്‍ന്ന സ്വഗതസംഘം യോഗം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ എം എ റഹീം സാഹിബ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, അബ്ദു ഹാജി വേങ്ങര, വി പി എം ബശീര്‍ പറവന്നൂര്‍, കെ സൈനുദ്ദീന്‍ സഖാഫി, എ ശിഹാബുദ്ദീന്‍ സാഖാഫി, പി കെ ശാഫി പങ്കെടുത്തു.

Latest