പന്തളം പീഡനം:പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

Posted on: February 14, 2014 11:16 am | Last updated: February 15, 2014 at 8:15 am

kerala high court picturesകൊച്ചി: പന്തളം കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അധ്യാപകരടക്കമുള്ള 6 പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അധ്യാപകര്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് നടപടിയെടുക്കാത്തത് നാണക്കേടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ 6 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി ഏഴു മുതല്‍ 11 വരെ വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. 1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 7 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ ഒന്നാം പ്രതി രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തിരുന്നു. പന്തളം എന്‍.എസ്.എസ്.കോളേജിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. 2002ലാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചത്. പിന്നീടാണ് അധ്യാപകരായ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.