Connect with us

Gulf

സന്നാഹ മത്സരത്തിലും ഇന്ത്യക്ക് തോല്‍വി

Published

|

Last Updated

ദുബൈ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ദക്ഷിണാഫ്രിക്കയോടാണ് തോറ്റത്. മലയാളി താരം സഞ്ജു വി സാംസണ്‍ രണ്ടാം മത്സരത്തിലും തിളങ്ങിയില്ല.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 234 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ വി എച്ച് സോള്‍ 59 റണ്‍സെടുത്ത് ടോപ്പ് സ്‌കോററായി. സഞ്ജു അഞ്ച് റണ്‍സെടുത്ത് പുറത്തായി. പിന്നീട് ആര്‍ കെ ഭുയി, എസ് എന്‍ ഖാന്‍ എന്നിവരാണ് ഇന്ത്യയെ കരകയറ്റിയത്. ഭൂയി 56ഉം ഖാന്‍ 53ഉം റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണര്‍ സി ഫോര്‍ട്ടുയിന്‍ സെഞ്ച്വറി നേടി. ഇന്ത്യക്കു വേണ്ടി കുല്‍ ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി. 43.3 ഓവറില്‍ അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക് ലക്ഷ്യം മറികടന്നത്.
മറ്റൊരു പ്രബല ടീമായ ആസ്‌ത്രേലിയക്കും വീണ്ടും തോല്‍വി പിണഞ്ഞു. പാക്കിസ്ഥാനാണ് ആസ്‌ത്രേലിയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയും ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 45 ഓവറില്‍ 179 രണ്‍സാണെടുത്തിരുന്നത്.
ആസ്ത്രലിയ 44.3 ഓവറില്‍ 141 ന് എല്ലാവരും പുറത്തായി. ടൂര്‍ണമെന്റ് നാളെ തുടങ്ങും. ശനിയാഴ്ച ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ – പാക് മത്സരമുണ്ട്