വിഎസിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വിലക്ക്

Posted on: February 13, 2014 3:23 pm | Last updated: February 14, 2014 at 12:25 am

vs 3.jpgകണ്ണൂര്‍: വി.എസ് അച്യുതാനന്ദന് പാര്‍ട്ടി ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിന് ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ സ്ഥിരീകരണം. വിഎസിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വിലക്കുണ്ടെന്ന് ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. തളിപ്പറമ്പിലെ ആര്‍വൈഎഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് മൂല്യചുതി സംഭവിച്ചിരിക്കുകയാണ്. വിഎസിന് വിലക്കേര്‍പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. സിപിഐഎം ഭരിച്ച ബംഗാളിലും കേരളത്തിലും വര്‍ഗീയത വര്‍ധിക്കുക മാത്രമാണ് ചെയ്തത്. ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ ചട്ടപ്പടി സമരം മാത്രമായെന്നും പ്രാദേശിക കക്ഷികളെ അങ്ങോട്ട് ചെന്ന് കാണുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡന്‍ പഞ്ഞു.