ഓമശ്ശേരിയില്‍ സുന്നി പ്രവര്‍ത്തകന് നേരെ വധശ്രമം

Posted on: February 13, 2014 12:34 pm | Last updated: February 14, 2014 at 12:25 am

IMG-20140212-WA0064-1ഓമശ്ശേരി: നടമ്മല്‍പൊയില്‍ ജാറംകണ്ടിയില്‍ സുന്നി പ്രവര്‍ത്തകന് നേരെ വധശ്രമം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ജാറംകണ്ടിയില്‍ എസ് എസ് എഫ് പ്രവര്‍ത്തകരുടെ ചുവരെഴുത്ത് മുജാഹിദ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ ചോദ്യം ചെയ്ത മാട്ടുമണ്ണില്‍ അഷ്‌റഫിനെയാണ് ഒരുസംഘം മുജാഹിദ് ഗുണ്ടകള്‍ മാരകായുധങ്ങള്‍ കൊണ്ട് പിന്നില്‍നിന്ന് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. തലക്ക് സാരമായി പരുക്കേറ്റ അശ്‌റഫിനെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാറം കണ്ടിയിലെ മുജാഹിദ് നേതാവ് പോക്കറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇതിന് മുമ്പ് രണ്ടുതവണ പ്രദേശത്ത് സുന്നി പ്രവര്‍ത്തകര്‍ സ്ഥാപിച്ച നബിദിന ബോര്‍ഡുകള്‍ മുജാഹിദ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

 

IMG-20140213-WA0008