പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

Posted on: February 13, 2014 11:23 am | Last updated: February 14, 2014 at 12:24 am

mahendraചെന്നൈ: പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.

1971ലാണ് ബാലു തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമക്കുവേണ്ടി ക്യാമറ ചലിപ്പിച്ചായിരുന്നു തുടക്കം.

1977ല്‍ കോകില എന്ന കന്നഡ സിനിമ സംവിധാനം ചെയ്തു. സംവിധായകനായുള്ള അരങ്ങേറ്റമായിരുന്നു ഇത്. 1982ല്‍ പുറത്തിറങ്ങിയ ഓളങ്ങള്‍ എന്ന സിനിമയാണ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

1985ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ യാത്ര എന്ന സിനിമ ഏറെ ജനപ്രിയ സിനിമയാണ്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്.