Connect with us

Gulf

പ്രദര്‍ശനം നാളെ സമാപിക്കും സാങ്കേതിക പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ദുബൈ: വൈദ്യുതി മേഖലയിലെ ന്യൂതന സാങ്കേതിക വിദ്യകള്‍ അനാവരണം ചെയ്തു കൊണ്ട് മിഡില്‍ ഈസ്റ്റ് ഇലക്ട്രിസിറ്റി ആന്‍ഡ് സോളാര്‍ മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങി. യു എ ഇ ധനകാര്യ മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇന്ത്യയടക്കം 57 രാജ്യങ്ങളില്‍ നിന്ന് 1,250 പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്. 2020 ഓടെ വൈദ്യുതി ഉപഭോഗത്തില്‍ ഏഴുശതമാനം വര്‍ധനവു പ്രതീക്ഷിക്കുന്നതിനാല്‍ പ്രദര്‍ശനത്തിന് പ്രസക്തി ഏറെയുണ്ടെന്ന് സംഘാടകരായ എന്‍പാര്‍ക്ക് എക്‌സി. ഡയറക്ടര്‍ മര്‍വാന്‍ അബ്ദുല്‍ അസീസ് അറിയിച്ചു. 2018നു മുമ്പ് 2,83,00 കോടി ഡോളറിന്റെ നിക്ഷേപമാണ് മേഖലയില്‍ വേണ്ടി വരിക. പ്രദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനവുണ്ട്. അബുദാബി വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്.

സൗരോര്‍ജ വൈദ്യുതി ഉല്‍പാദകരുടെ പ്രത്യേക പ്രദര്‍ശനവും ശ്രദ്ധേയമായി. 2017 ഓടെ 10 ഗിഗാവാട്ട് വൈദ്യുതി സൗരോര്‍ജം വഴി ഉല്‍പാദിപ്പിക്കപ്പെടും. മികച്ച യുവ എഞ്ചിനിയര്‍, മികച്ച മാര്‍ക്കറ്റിംഗ്, പരിസ്ഥിതി സൗഹൃത പദ്ധതി തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്‌കാര വിതരണം നടത്തുമെന്നും മര്‍വാന്‍ അബ്ദുല്‍ അസീസ് പറഞ്ഞു.