ഫഌറ്റില്‍ തീപിടുത്തം: വിശുദ്ധ ഖുര്‍ആന്‍ ഒഴികെ മുഴുവന്‍ വസ്തുക്കളും കത്തി നശിച്ചു

Posted on: February 11, 2014 8:30 pm | Last updated: February 11, 2014 at 8:30 pm

Quranഅജ്മാന്‍: ഫഌറ്റിലുണ്ടായ തീപിടുത്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഒഴികെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഖുര്‍ആന് മാത്രം ഒരു കേടുപാടും സംഭവിക്കാതിരുന്നത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം അജ്മാനിലെ നുഐമിയയിലാണ് സംഭവം. പ്രദേശത്തെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫഌറ്റിലായിരുന്നു തീപിടുത്തം. അജ്മാന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പ്രാഥമിക തെളിവെടുപ്പിനായി പരിശോധന നടത്തുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കണ്ടെടുത്തത്. പുറംചട്ടക്ക് ഭാഗികമായി കേട്പറ്റിയതൊഴിച്ചാല്‍ അകം താളുകളില്‍ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നത് ആശ്ചര്യമായതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. അവസരോചിതമായി ഇടപെട്ടതിനാല്‍ മറ്റു ഫഌറ്റുകളിലേക്ക് തീപടരാതെ നിയന്ത്രിക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.