നിതാഖാത്തിനിടയില്‍ സഊദി പുറത്തിറക്കിയത് 17 ലക്ഷം തൊഴില്‍ വിസ

Posted on: February 11, 2014 12:00 pm | Last updated: February 11, 2014 at 12:01 pm

saudi labour ministry

ജിദ്ദ: സ്വദേശിവത്കണം ശക്തമാക്കുന്നതിനായി, വിദേശികളെ നിയന്ത്രിക്കുന്ന നിതാഖാത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനിടയിലും സഊദി അറേബ്യ 17 ലക്ഷം തൊഴില്‍ വിസകള്‍ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട 2013ലെ വിസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിതാഖാത്ത് കര്‍ശനമാക്കിയതോടെ നിര്‍മാണ മേഖലയിലുണ്ടായ ആള്‍ക്ഷാമം പരിഹരിക്കാനാണ് സഊദി കൂടുതല്‍ വിസകള്‍ ഇറക്കിയത്.

ഹജ്ജ്, ഉംറ, വിസിറ്റിംഗ് വിസകള്‍ ഉള്‍പ്പെടെ 2013ല്‍ 10.36 ദശലക്ഷം വിസകളാണ് സഊദിയിലെ വിവിധ വകുപ്പുകള്‍ ഇറക്കിയതെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.